Thursday, September 9, 2010

EADUL FITHR

ഈദുല്‍ ഫിത്വറിന്റെ തേങ്ങല്‍ ....



സീമാതീതമായ അനുഗ്രഹ വാഴ്ചകളുടെ ശീതളച്ചായയില്‍ റമളാന് ശരീഫിനെ സ്വീകരിച്ചയച്ച വിശ്വ വിശ്വാസീ വൃന്ദത്തിന് ആത്മ ഹര്ഷത്തിന്റെ നിറവില്‍ മറ്റൊരു ആനന്ദ സുദിനം ....!!!


ഈദുല്‍ ഫിത്വര്‍ .

വിശുദ്ധ റമദാന് ഈറനണിഞ്ഞ നയനങ്ങളോടെ യാത്രാമൊഴിയേകിയ മുസ്‌ലിം ലോകം ഇന്ന് ഈദുല്‍ ഫിതര്‍ ആഘോഷിക്കുന്നു.


അന്നപാനീയങ്ങളോട് രാജിയായി ..വികാര വിചാരങ്ങളെ


മൊത്തം നാഥന്റെന പ്രീതിയിലാക്കി .. മലീമസമായ ജീവിത


ചുറ്റുപാടുകളില്‍ നിന്ന് അകന്നു നിന്ന്..നാഥന്റെക പ്രീതി മാത്രം കാംക്ഷിച്ച് നാം നേടിയെടുത്ത ആത്മ നിര്വൃകതി ഒരൊറ്റ ദിവസം കൊണ്ട് നശിപ്പിച്ച് വീണ്ടും പഴയ പല്ലവി ആവര്ത്തി ക്കുന്ന


ഈ ദുരവസ്ഥയാണ് നാഥന്റെമ പരീക്ഷണങ്ങള്‍ നമ്മിലേക്ക്‌ വിളിച്ച് വരുത്തുന്നത്കേട്ടിട്ടില്ലേ



നാറാണത്ത് ഭ്രാന്തനെന്ന ഐതിഹ്യ പുരുഷന്റെങ കഥ …. !!


ആരോഗ ദൃഡ ഗാത്രനായ ആ മനുഷ്യന്‍ തന്റെറ ശക്തി മൊത്തം സംഭരിച്ച് കൂറ്റന്‍ പാറക്കല്ല് മലമുകളില്‍ തള്ളിക്കയറ്റി അത് താഴേക്കുരുട്ടി ആര്ത്തുര ചിരിക്കുന്നു….


പകലന്തിയോളം ഈ ഭ്രാന്തന്‍ ഇതാവര്ത്തി്ക്കുന്നു….!!!


ചിന്തിക്കുക മുസ്ലിമേ ........


ഇത് തന്നെയല്ലേ നീയും ചെയ്തു കൊണ്ടിരിക്കുന്നത് ….


പതിനൊന്ന് മാസം കൊണ്ട് വികൃതമായ മാനസത്തെ


പശ്ചാതാപത്തിന്റെ തോരാത്ത കണ്ണുനീരിനാല്‍ കഴുകി വൃത്തിയാക്കി….


കാരുണ്യത്തിന്റെ...പാപ മോചനത്തിന്റെ ..വിശുദ്ധിയുടെ


ദിനരാത്രങ്ങളെ കൊണ്ട്പശ്ചാതാപത്തിന്റെ തപ്ത ബാഷ്പങ്ങളാല്‍


സ്ഫുടം ചെയ്തെടുത്ത്..ഒരു പെരുന്നാള്‍ സുദിനം കൊണ്ട് മറ്റൊരു നാറാണത്ത് ഭ്രാന്തന്റെ റോളിലേക്കെത്തുന്നുണ്ടോ …..?


നാറാണത്ത് ഭ്രാന്തന്‍ മാനസിക രോഗികളുടെ ഗണത്തിലാണെങ്കില്‍


നിനക്ക് റബ്ബ് ബുദ്ധി തന്നത് ചിന്തിക്കാനല്ലേ…..?


പെരുന്നാള്‍ ദിനത്തില്‍ സിനിമാ തിയെറ്ററിലും മദ്യഷാപ്പുകള്ക്ക് മുന്നിലും നീണ്ട ക്യൂ സൃഷ്ടിക്കുന്നവര്‍ ശ്രേഷ്ഠ മതത്തിന്റെ മുഖമാണ് വികൃതമാക്കുന്നതെന്ന്


എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ ….?


ഒരു പുനര്‍ വിചിന്തനത്തിന് സമയമായില്ലേ കൂട്ടുകാരാ …!


നിന്റെെ ശ്വാസോച്ചാസത്തിനു ഒരു നിമിഷം ഗ്യാരണ്ടി പറയാന്‍ നിനക്കാകുമോ …


 റബ്ബ് തന്ന ആരോഗ്യം .. അവന്‍ നല്‍കിയ വായുവും വെള്ളവും


അവന് ആരാധിക്കാന്‍ വേണ്ടിയല്ലാതെ നിന്നെ സൃഷ്ടിച്ചിട്ടില്ല തന്നെ …..!!


അഹങ്കാരത്തിന്റെയും സമ്പത്തിന്റെയും ഹുങ്കില്‍ അടക്കി ഭരിച്ച


എത്ര ധിക്കാരികള്‍ നിനക്ക് പാഠമായി ഉണ്ട് ….?


ചുറ്റിലും അനുദിനം സംഭവിക്കുന്ന സത്യങ്ങള്‍ നിനക്ക് പാഠമാകാത്തതെന്ത്….? ഷാര്ജ യില്‍ നിന്ന് മംഗലാപുരത്തേക്ക് പറന്ന വിമാനത്തില്‍ വര്ഷാങ്ങളുടെ കണക്കു പുസ്തകത്തില്‍ കുറിച്ചിട്ട അനുഭവങ്ങള്‍ എത്ര നിന്നോട് കഥ പറയുന്നു…?


കിനാക്കള്ക്ക് ചിറകു വിരിയിച്ചു ഒരു സ്വപ്നം കണ്ടുണരുംമുമ്പ്


വെണ്ണീരായ ജന്മങ്ങള്‍ നിന്റെര കണ്ണ് തുറപ്പിക്കാത്തതെന്ത് …?


നാഥന്റൊ പ്രീതിയിലായി മാത്രം ജീവിച്ച്..നിനക്ക് നേരിന്റെ കൈത്തിരിയായി ,


പ്രഭ പരത്തുന്ന എത്ര താരകങ്ങള്‍..!! റബ്ബിന്റെ. ഇഷ്ട ദാസന്മാര്‍


അവര്‍ മാര്ഗ്ഗം കാണിച്ച സത്യത്തിന്റെി സ്വര്ഗ്ഗീ യ പാതയില്‍ ..


ശിഷ്ടായുസ്സെങ്കിലും നീക്കിവെക്കാന്‍ ഈ ഈദുല്‍ ഫിത്വര്‍


നിനക്ക് പ്രജോദനമാവട്ടെ..!


പ്രിയപ്പെട്ട കൂട്ടുകാര്ക്ക്






ഹൃദ്യമായ ഒരായിരം ഈദാശംസകള്‍ ..!!